മടങ്ങാ, കരിവണ്ട്
***********************
സസ്യജാലങ്ങളില്‍ പൂക്കള്‍ വിരിച്ചിടും
വസന്തമിങ്ങെത്തി പെണ്ണേ?
ഉള്ളിന്റയുള്ളില്‍ നോവു പരത്തിടും
പ്രണയവുമെത്തി പെണ്ണേ?
പകലിന്‍നിലാവത്തു സ്വപ്നങ്ങള്‍ നെയ്യുന്ന
കാമുകനെത്തി പെണ്ണേ?
സൂര്യാംശു ദര്‍പ്പണമാക്കി, ചിരിക്കുന്ന
ഇന്ദുപോല്‍ നീയും പെണ്ണേ?
പൊന്നാമ്പല്‍ "ശ്രീ"യായി പുഞ്ചിരി തൂകേണ്ട
മുഖമെന്തേ വാടി പെണ്ണേ?
രാഗം നിറഞ്ഞുകവിയേണ്ട കണ്ണുകള്‍
നിറയുവതെന്തേ പെണ്ണേ?
പ്രണയത്തിന്‍ ശീലുകള്‍ പാടേണ്ട ചുണ്ടുകള്‍
വിതുമ്പുവതെന്തേ പെണ്ണേ?
നെഞ്ചില്‍ തുടിക്കേണ്ട പ്രണയമിടിപ്പുകൾ
കേള്‍ക്കാത്തതെന്തേ പെണ്ണേ?
പകലോനൊരുക്കിയ ശീതളച്ഛായയില്‍
"വെന്ത"വനെത്തി പെണ്ണേ?
കാര്‍മുകില്‍വര്‍ഷമായ് നിന്നിലലിയുവാൻ
അവനിങ്ങെത്തി പെണ്ണേ?
പ്രണയപ്പൂവാടിയിന്‍ റാണി നീ മല്ലികേ,
കരിവണ്ടേ മറുക്കയാണോ?
വര്‍ണ്ണപതംഗത്തെ കണ്ടുഭ്രമിച്ചോ? യീ
കരിവണ്ടു പിരികയാണേ?
ഒട്ടും പതറണ്ട നിന്‍സുഖം മാത്രമേ
ഈ കരിവണ്ടു മോഹിച്ചുള്ളൂ.
(മൂത്തേടം)
No comments:
Post a Comment