വഴിതെറ്റിയ പെങ്ങള്‍ക്കായി
*****************************
പ്രണയം പരക്കുന്നു പാരില്‍ നിറയുന്നു
മാതൃത്വംപോലും വിറച്ചിടുന്നൂ.......
കേഴുന്നു മാതാവാ പുത്രിതന്‍ കാല്ക്കലായ്
പോകല്ലേ,പോകല്ലേയെന്‍മകളേ
''ശ്രുതി''ലയസംഗീതമായൊരു ഗേഹത്തില്‍
അപ''ശ്രുതി''യൊന്നങ്ങു വന്നിറങ്ങി.....
സംഗീതവൈരിയാ ''കാക്ക''തന്‍ വരവിനാല്‍
''ശ്രുതി'' മകളങ്ങു പൊലിഞ്ഞുപോയി
കാളകൂടവിഷമുള്ളില്‍ നിറച്ചവന്‍
കളിച്ചൊല്ലിയവളെ വളച്ചെടുത്തു
കള്ളപ്രണയത്തിന്‍ ലക്ഷ്യാര്‍ത്ഥമൊന്നും
കളിയായിപോലുമിന്നവളറിയാ.....
കോടതിമുറ്റത്തു കാലുപിടിച്ചമ്മ
പൊന്‍മകളോടന്നു കെഞ്ചിയില്ലേ.....
പോകല്ലേ,പോകല്ലേ യെന്‍ മകളേ
നീ,യമ്മയെ വിട്ടെങ്ങും പോയിടല്ലേ
പിഞ്ചിളം പല്ലുകള്‍ പൂക്കുന്നമുന്നയാ
അമ്മതന്‍ മാറിലെയമുതം ഭുജിച്ചവള്‍
അമ്മതന്‍ മാറിലെയമൃതകുംഭങ്ങളില്‍
ആ കാലോണ്ടുതന്നെ ചവിട്ടിയില്ലേ
താഴത്തും വെക്കാതെ തലയിലും വെക്കാതെ
മാറോടുചേര്‍ത്തു വളര്‍ത്തിയച്ഛന്‍
ആ മാറിലെ ചൂടേറ്റുയര്‍ന്നവള്‍
ആ മാറില്‍തന്നെയിന്നാഞ്ഞടിച്ചു.....
അറിയില്ല പെണ്ണേ നിനക്കെന്തു നഷ്ടമെ-
ന്നറിയുവാന്‍ നിനക്കിന്നു ബോധമില്ലാ....
കാമന്റെ മാറിലെ രതിസുഖമറിയുവാന്‍
എന്തിനു പെണ്ണേ നീ സ്വയം നശിപ്പൂ......
രാജകുമാരിയായ് നിന്നെവളര്‍ത്തിയ
മാതാപിതാക്കളെ നീമറന്നൂ......
സ്വന്തമായ് ചിന്തിക്കാന്‍ നിന്നെനീയാക്കിയ
സംസ്കാരഗേഹവും നീയൊഴിഞ്ഞൂ.....
ഇനിയെത്രപേര്‍ക്കുനീ പങ്കുവെക്കപ്പെടും
അറിയില്ല പെണ്ണേ നിന്‍ഗതിയേ.......
സുരലോകമെന്നു നിനച്ചുനീ ചെന്നിടം
''അ''സുരലോകമെന്നു നീയറിയും കാലം
ഒരു രക്ഷക്കായ് നീ തേടിയലയുമ്പോള്‍
ഭയക്കേണ്ട പെണ്ണേ ഞങ്ങളുണ്ടിവിടെ
നിന്‍ പിടിവാശിക്കു മുന്നില്‍ തോറ്റെങ്കിലും
നിന്‍ സോദരര്‍ ഞങ്ങള്‍ കാത്തിരിക്കും..
മൂത്തേടം
No comments:
Post a Comment