ഉടലൊരു സര്‍പ്പം
*****************
വസന്തം വന്നു, കഥപറഞ്ഞ മാമരങ്ങളൊഴിയവേ
കാല്പനീക നാകഭൂവിലേദൻതോട്ടം കരിയവേ
ദുഃഖഭാവം തൃണസമാനമെന്നുറക്കെച്ചൊല്ലുവാൻ
നാകകന്യ പുണർന്നിടുന്ന പ്രപഞ്ചസത്യമീ തൃണം
ഒഴിഞ്ഞവയറിലെരിഞ്ഞുയരും യാഗതീയണയ്ക്കുവാൻ
രാത്രികാലശലഭമായി തെരുവുതോറും പറന്നവൾ
ഒളിപരത്തും ജീവനാഥൻ വാനിലങ്ങുയരവേ
പൊളിഭയന്നു ഭീതിയോടെ പുല്ലുക്കാട്ടിലൊളിച്ചിടും
വയറെരിയുമഗ്നിതാപമറിഞ്ഞിടാത്ത കൂട്ടരോ!
പിഴച്ചകന്യഭൃഷ്ടയെന്നോതി ശ്രീമുഖം തിരിച്ചിടും
ജ്വലിച്ചുയര്‍ന്ന മിത്രഭാവമാഴിയില്‍ മറയവേ
മുഖംമറച്ചു ഭൃഷ്ടയെ തേടിയവരെത്തിടും
പിറന്നപാപമുള്ളിലഗ്നി ലാവയായൊഴുകവേ
നിറഞ്ഞകണ്ണു തുടച്ചവളഗ്നിയ് ജ്വലിക്കവേ
വിലയ്ക്കെടുത്ത രാത്രിരജ്ജമാറിലവളിതാ
പിറന്നപടി സര്‍പ്പമായിഴഞ്ഞിടുന്നു കൂട്ടരേ...
മൂത്തേടം
No comments:
Post a Comment