എന്റെ കാമുകി
*************************
അലോകലാവണ്യ കുസുമമൊന്നുവിടർന്നിരുന്നു
ഉലോക ഭ്രമരനയനങ്ങൾക്കനുഭൂതിയായി
സഹസ്രഫണനും വർണ്ണനക്കസാധ്യയായി ,ഭുവിൽ
തിളങ്ങി മലരേ പൗർണമിചന്ദ്രികയെന്നപോലെ
വിണ്ണിൽ വന്നു നിരന്നു വാനവരാകാഴ്ചകാണാൻ
മണ്ണിൽ വിടർന്നൊരതിമോഹനമാതാസ്വദിക്കാൻ
കണ്ണായിരൻ തന്നെമറന്നു പ്രേമ വിവശനായ്
പെണ്ണേ നിൻ മോഹനരൂപ സൗന്ദര്യദാസനായി
പൂർവ്വാംബരം അരുണിമ പടർന്ന കാലം
മണ്ണിൽ വിളങ്ങിയൊരു കാഞ്ചന രൂപഭംഗി
ബാലർക്കനിൻ ശോണിത ശോഭ കെടുത്തിടുമ്പോൾ
അരുണ രഥവേഗശതമിരട്ടിയാക്കി
പൂർവ്വാബരം വർണ്ണശബളമാക്കി
ബാലാർക്കനിൻ വദനദീപ്തി തിളങ്ങിടുമ്പോൾ
പൃഥ്വിക്കു നവ്യാനുഭൂതിയായി
മലരേനിൻ മുഖദീപ്തി വിളങ്ങിടുന്നു
ഹിമാംശുരഹിത നടുരാത്രിപോലെ
കാർവർണ്ണമൊത്തിടും ഘനകേശഭാരം
മലരടിതൊട്ടു രാഗമോതിടുമ്പോൾ
മലരമ്പൻമലർക്കണയേറ്റപോലെ
ത്രൈലോക്യ സൗന്ദര്യമാകെ സമാഹരിച്ചു
നീയെന്നൊരു മോഹനരൂപ സൃഷ്ടിചെയ്ത
കമലാസനാ, നിൻ പാദപദ്മം മനസ്സാൽ
സാഷ്ടാംഗം തൊട്ടുതൊഴുതിടുന്നേൻ
(മൂത്തേടം)
No comments:
Post a Comment